കാബൂൾ : അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.19നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ അകലെയായിരുന്നു. ഭൗമോപരിതലത്തിൽ നിന്ന് 220 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം.
ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം രേഖപ്പെടുത്തി. 11.23ന് ഡൽഹിയിലും നേരിയ തോതിൽ തുടർ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |