കൊച്ചി: 2022-23 സാമ്പത്തിക വർഷം വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനവുമായി ബാങ്ക് ഒഫ് മഹാരാഷ്ട്ര (ബി.ഒ.എം). ബാങ്കിന്റെ ലാഭം 126 ശതമാനം വളർച്ചയോടെ 2,602 കോടി രൂപയായി. പൊതുമേഖലാ ബാങ്കുകളുടെ വാർഷിക കണക്കുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ 12 പൊതുമേഖലാ ബാങ്കുകളിലെയും അറ്റാദായത്തിൽ 57 ശതമാനം വർദ്ധനവോടെ 1,04,649 കോടി രൂപയായി. വായ്പ നൽകിയതിൽ ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് മുന്നിൽ. ബി.ഒ.എമ്മിന്റെ വായ്പയിൽ 29.4 ശതമാനം കുതിച്ചുചാട്ടത്തോടെ 1,75,120 കോടി രൂപ രേഖപ്പെടുത്തി. തൊട്ടു പിന്നിൽ ഇന്ത്യൻ ഓവർസീസ് ബാങ്കും യുകോ ബാങ്കും യഥാക്രമം 21.2 ഉം 20.6ഉം ശതമാനം വീതം വളർച്ച നേടി.
ബാങ്ക് ഒഫ് മഹാരാഷ്ട്ര മൊത്തത്തിലുള്ള ബിസിനസ് വളർച്ചയിലും ഒന്നാം സ്ഥാനത്താണ്. 21.2 ശതമാനത്തോടെ 4,09,202 കോടി രൂപ. റീട്ടെയിൽ കാർഷിക എം.എസ്.എം.ഇ (റാം) വായ്പകളിൽ 24.06 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ബാങ്ക് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |