ഇരുവരേയും ഡി.ജി.പിമാരാക്കി
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി. ഡി.ജി.പിമാരായിരുന്ന എസ്.ആനന്ദകൃഷ്ണൻ, ഡോ.ബി.സന്ധ്യ എന്നിവർ വിരമിച്ച ഒഴിവിലാണിത്.
പദ്മകുമാറിനെ ജയിൽ മേധാവിയായും ഷേഖ് ദർവേഷിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ഇവിടങ്ങളിൽ ഡി.ജി.പിമാരുടെ രണ്ട് എക്സ് കേഡർ തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കി. സായുധ ബറ്റാലിയൻ എ.ഡി.ജി.പി എച്ച്.വെങ്കടേശിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു.
നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് ഈ മാസം വിരമിക്കുമ്പോൾ വീണ്ടും അഴിച്ചുപണി വേണ്ടിവരും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവുമധികം സാദ്ധ്യത കൽപ്പിക്കപ്പെടുന്നവരാണ് പദ്മകുമാറും ദർവേഷും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |