SignIn
Kerala Kaumudi Online
Thursday, 19 September 2024 1.00 AM IST

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, മലപ്പുറം സ്വദേശി പിടിയിൽ, പ്രതിയെ കുടുക്കിയത് കണ്ടക്ടറുടെയും സഹയാത്രികരുടെയും ഇടപെടൽ

Increase Font Size Decrease Font Size Print Page
ff

കൊച്ചി: കെ.എസ്.ആർ.ടി,സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം

സ്വദേശിയെ സഹയാത്രികർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. എറണാകുളം- തൊടുപുഴ ബസിൽ ഇന്ന് വൈകിട്ടാണ് സംഭവം,. കൊണ്ടോട്ടി സ്വദേശി മുഹസിൽ ആണ് പിടിയിലായത്. ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോലാനി സ്വദേശിയായ 24കാരിയാണ് പരാതിക്കാരി.

കൊച്ചിയിലെ ഇൻഫോപാർക്കിലെ ജോലിക്കാരിയായ ഇവർ കരിങ്ങാച്ചിറയിൽ നിന്നാണ് ബസിൽ കയറിയത്. ബസിന്റെ മുൻവാതിലിന് സമീപം ഇരുന്ന പരാതിക്കാരിയുടെ സമീപത്ത് മറ്റൊരു .യാത്രക്കാരിയുണ്ടായിരുന്നു. മൂവാറ്റുപുഴയെത്തിയപ്പോൾ അടുത്തുണ്ടായിരുന്ന .യാത്രക്കാരി കൂടുതൽ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉറക്കത്തിലായിരുന്ന പരാതിക്കാരി ഇതറിഞ്ഞില്ല.

ഇതിനിടെയാണ് മൂവാറ്റുപുഴയിൽ നിന്ന് ബസിൽ കയറിയ പ്രതി ഇവരുടെ അടുത്ത് ഇരുന്നത്. തുടർന്ന് ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു. ഇതോടെ യുവതി മൂന്നുപേർക്കുള്ള സീറ്റിലേക്ക് മാറിയിരുന്നു, ഇതിന് പിന്നാലെ പ്രതിയും ഇവരുടെ സീറ്റിന് പിന്നിലെ സീറ്റിൽ ചെന്നിരുന്ന് ശല്യം തുടർന്നു, സംഭവം ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഇടപെട്ടതോടെ സഹയാത്രികർ പ്രതിയെ തടഞ്ഞുവച്ചു. ഇതിനിടെ പ്രതി ബസിൽ നിന്ന് ചാടി രക്ഷപ്പെടാനും ശ്രമിച്ചു. തുടർന്ന് സഹയാത്രികർ ഷട്ടറുകൾ ഉൾപ്പെടെ താഴ്ത്തി പ്രതിയെ ബസിൽ തടഞ്ഞുവച്ചു. പിന്നീട് ഉതേ ബസിൽ പ്രതിയെ തൊടുപുഴ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു, .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.