ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ്, ട്വന്റി 20, ഏകദിന ക്രിക്കറ്റ് ടീമുകൾക്കായി മൂന്ന് വ്യത്യസ്ത ജഴ്സികൾ പുറത്തിറക്കി ആഗോള സ്പോർട്സ് ബ്രാൻഡായ അഡിഡാസ് . ഈ മാസം ഏഴിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യന്‍ താരങ്ങൾ പുതിയ ജഴ്സിയണിയും. കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്. ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും അഡിഡാസും കൈകോർക്കുന്നത്. ഇതിനുമുമ്പ് കില്ലർ ജീൻസാണ് ഇന്ത്യയുടെ കിറ്റ് സ്പോൺസർ ചെയ്തത്. കില്ലർ ജീന്‍സുമായുള്ള കരാർ മേയ് 31 ന് അവസാനിച്ചു. കില്ലർ ജീൻസിന് മുമ്പ് എം.പി.എല്ലായിരുന്നു ജഴ്സി സ്പോൺസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |