കോഴിക്കോട്: വയോധികയെ ബലാത്സംഗം ചെയ്ത് കൊന്ന അയൽവാസി പിടിയിൽ. കോഴിക്കോട് ശാന്തിനഗർ കോളനിയിൽ 74കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാജനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പനിപിടിച്ച് കിടപ്പിലായ വയോധികയ്ക്ക് നേരെയായിരുന്നു പ്രതിയുടെ ക്രൂരത. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജനെ അയൽവാസികളാണ് പിടികൂടി പൊലീസിൽ എൽപ്പിച്ചത്.
രാജൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം പത്തുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 32കാരനെ 83 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂർ പൂളിങ്ങോം പാലാംതടം കാണിക്കാരൻ കെ.ഡി. രമേശിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 83 വർഷം തടവിന് പുറമേ 1.15 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
അതിവേഗ കോടതി ജഡ്ജി ആർ, രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എ,പി ആസാദ്സ ചെറുപുഴ എസ്.ഐ എം.എൻ. ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |