നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അരക്കോടി രൂപയുടെ അനധികൃത സ്വർണം എയർ കസ്റ്റംസ് പിടികൂടി. എറണാകുളം സ്വദേശി മനുവാണ് ഹാൻഡ് ബാഗിനകത്ത് നാല് കാപ്സ്യൂൾ രൂപത്തിലാക്കിയ 1184 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. അബുദാബിയിൽ നിന്നും ഇന്നലെ രാവിലെ 11.30ടെ നെടുമ്പാശേരിയിലെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |