ധാക്ക : കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ ബംഗ്ലാദേശ്. അര നൂറ്റാണ്ടിനിടെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണതരംഗത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ചൂടിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകൾ അടച്ചു. വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ പവർകട്ടുകൾ വ്യാപകമായത് ജനജീവിതം ദുഃസഹമാക്കി.
തലസ്ഥാനമായ ധാക്കയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയെത്തി. കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ പവർ പ്ലാന്റിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ നിറുത്തിവച്ചിരുന്നു. മറ്റ് പ്ലാന്റുകളിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെയാണ് മണിക്കൂറുകൾ നീണ്ട പവർ കട്ടുകളിലേക്ക് രാജ്യം നീങ്ങിയത്.
ചില ഗ്രാമീണ മേഖലകളിൽ ദിവസം ആറ് മുതൽ പത്ത് മണിക്കൂർ വരെ പവർ കട്ട് നീളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും പലരിലും വ്യാപകമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |