കോട്ടയം : കഞ്ചാവുമായി ചലച്ചിത്ര മേഖലയിലെ അസി. ക്യാമറാമാൻ മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ (28) പിടിയിൽ. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. 50 ഗ്രാം വീതം പായ്ക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന 220 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഒരു പൊതിയ്ക്ക് 2000 രൂപയാണ് വാങ്ങിയിരുന്നത്. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ സിനിമകളിൽ ഇയാൾ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ 5 പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്. ഇത് തൂക്കുന്നതിനായുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. 5000 രൂപ നൽകി കഞ്ചാവ് വാങ്ങിയ രണ്ടാംപ്രതി എരുമേലി പടിഞ്ഞാറെ തടത്തേൽ വീട്ടിൽ ആരോമലിനെതിരെയും കേസെടുത്തു. വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |