തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ലക്ഷത്തിലധികം വരുന്ന തെരുവ് നായ്ക്കളിൽ പേ വിഷബാധ തടയാനുള്ള കുത്തിവയ്പ് നൽകിയത് വെറും പത്ത് ശതമാനത്തിന് മാത്രം. 32,061 എണ്ണത്തിനാണ്
പത്തുമാസത്തിനിടെ തീവ്ര വാക്സിനേഷൻ ക്യാമ്പയിനിൽ കുത്തിവയ്പ് നൽകിയത്. എട്ടു ലക്ഷത്തിലധികം വളർത്തുനായ്ക്കൾ ഉണ്ടെങ്കിലും വാക്‌സിൻ എടുത്തത് 4,38,473എണ്ണത്തിന് മാത്രമാണ്.
മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പത്തു മാസം മുമ്പ് സെ പ്തംബറിൽ തുടങ്ങിയ ക്യാമ്പയിനാണ് ഈ അവസ്ഥയിലായത്.
11,547 തെരുവു നായ്ക്കൾക്ക് വാക്സിനേഷൻ നൽകിയ തിരുവനന്തപുരമാണ് ഇക്കാര്യത്തിൽ മുന്നിൽ. വെറും ആറ് തെരുവു നായ്ക്കൾക്ക് വാക്സിനേഷൻ നൽകിയ വയനാടാണ് പിന്നിൽ.
പട്ടിപിടിത്തക്കാരില്ലാത്തതിനാൽ ഭൂരിഭാഗം പഞ്ചായത്തുകളിലും പദ്ധതി നടപ്പായില്ല. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ 170 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. അവിടെപ്പോലും കുത്തിവയ്പ്പ് പൂർത്തിയായില്ല. ഇടക്കാലത്ത് തെരുവു നായ ആക്രമണം കുറഞ്ഞതോടെ മൃഗസംരക്ഷണ,തദ്ദേശ സ്ഥാപന അധികാരികൾ താല്പര്യം കാട്ടാതായി. ഇതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
വാക്‌സിനേഷൻ
ജില്ല........................................തെരുവു നായ...............വളർത്തുനായ
തിരുവനന്തപുരം................... 11547...................................50116
തൃശൂർ...........................................6349..................................45532
ആലപ്പുഴ......................................5327...................................48839
പാലക്കാട് ....................................2541...................................25763
എറണാകുളം............................2239...................................53833
മലപ്പുറം........................................984......................................11721
കോട്ടയം........................................886...................................28979
പത്തനംതിട്ട.................................833...................................50396
കോഴിക്കോട്.............................. 584.....................................15573
കൊല്ലം............................................446.................................. 38099
കണ്ണൂർ..........................................281....................................22860
ഇടുക്കി ............................................24 ....................................15051
കാസർകോട്...............................14......................................17655
വയനാട് ...........................................6.....................................14054
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |