ചെന്നെെ: സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെ കുത്തി പരിക്കേൽപ്പിച്ച് പശുക്കൾ. ചെെന്നെെയിലെ എം എം ഡി എ കോളനിയിലെ ഇളങ്കോ സ്ട്രീറ്റിലാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജാഫർ സിദ്ദിഖ് അലിയുടെ മകൾ ആയിഷ എന്ന പെൺകുട്ടിയെയാണ് പശുക്കൾ ആക്രമിച്ചത്. ആയിഷയും അമ്മയും ഇളയ സഹോദരനും നടന്നു വന്നപ്പോൾ പശു ആയിഷയെ കൊമ്പ് കൊണ്ട് എടുത്ത് എറിയുകയായിരുന്നു. താഴെ വീണ ആയിഷയെ ചവിട്ടുകയും കൊമ്പ് കൊണ്ട് ആക്രമിക്കുകയും ചെയ്യുന്നത് സി സി ടി വി വീഡിയോയിലുണ്ട്.
അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും പശുക്കളെ ഓടിക്കാൻ കഴിഞ്ഞില്ല. അവസാനം നിരവധി ശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അക്രമിച്ച പശുക്കളുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |