SignIn
Kerala Kaumudi Online
Tuesday, 13 August 2024 7.44 PM IST

ഉറക്കമില്ലായ്‌മയാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ പ്രതിവിധി ഇവിടെ തന്നെയുണ്ട്

lack-sleep

രാത്രിയിൽ എത്ര താമസിച്ച് കിടന്നാലും ഉറക്കം വരാത്തവരാണോ നിങ്ങൾ? ശാന്തമായ ഉറക്കം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഈ നുറുങ്ങ് വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.


1. പകൽ ഉറക്കം ഒഴിവാക്കുക
പതിവായി പകൽ സമയങ്ങളിൽ ഉറങ്ങുന്നവരാണ് നിങ്ങൾ എങ്കിൽ അതിനെ പരമാവധി അരമണിക്കൂറായി കുറയ്ക്കുകയോ അല്ലെങ്കിൽ ഉറങ്ങാതിരിക്കാനോ ശ്രമിക്കുക. എങ്കിൽ രാത്രി സമയങ്ങളിൽ സുഖമായി ഉറങ്ങാൻ സാധിക്കും.


2. ദിവസവും വ്യായാമം ചെയ്യുക
ഏകദേശം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക


3. ശബ്ദം ഒഴിവാക്കുക
ശാന്തമായ ഉറക്കത്തിന് കൂടുതൽ ശബ്ദമുണ്ടാകുന്ന സ്ഥലങ്ങൾ ഒഴിവാക്കുക.


4. നേരത്തെ ഭക്ഷണം കഴിക്കുക
ഉറക്കത്തിന് തൊട്ട് മുൻപുളള ഭക്ഷണം ഒഴിവാക്കുക.പകരം കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക


5. ഉറങ്ങാനുളള സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക


6. അധിക സമ്മർദ്ദം ഒഴിവാക്കുക
മനസും ശരീരവും എപ്പോഴും ശാന്തമാക്കി വയ്ക്കാൻ ശ്രമിക്കുക.അതിന് സാധിക്കുന്നില്ല എങ്കിൽ വിദഗ്‌ദ്ധരുടെ കൗൺസിലിംഗ് തേടുന്നത് ഉത്തമമായിരിക്കും.


7. ഉറക്കത്തിനായി ഒരു ഷെഡ്യൂൾ ഒരുക്കുക
കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും ഉറങ്ങണം.അതിനനുസരിച്ച് ഉറങ്ങേണ്ട സമയവും ഉണരേണ്ട സമയവും ക്രമപ്പെടുത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, GOOD SLEEP, FOOD, EXCESISE, NOICE, STRESS MANAGEMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.