ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി അഷ്ടമി വിളക്ക് ദിവസമായ ഇന്നുമുതൽ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസങ്ങളിലും ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും അഷ്ടമിരോഹിണിക്കും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക.
10 കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ച കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, 191 സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. വിലയേറിയ മരതകക്കല്ലും അഞ്ച് തട്ടുള്ള സ്വർണ അലുക്കുകളുമുള്ള കുടയാണ് മുകളിൽ. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ് സ്വർണക്കോലമെഴുന്നള്ളത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |