വിന്റേജ് ലുക്ക് ചിത്രങ്ങളുമായി നടി സിജാ റോസ്. ഏറെ നാളുകൾക്കുശേഷമാണ് സൂപ്പർ ചിത്രങ്ങളുമായി ആരാധകർക്ക് മുൻപിൽ എത്തുന്നത്. ഉസ്താദ് ഹോട്ടൽ സിനിമയിലൂടെയാണ് സിജാ റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്നയും റസൂലും, എന്ന് നിന്റെ മൊയ്തീൻ, മിലി, നെല്ലിക്ക, ട്രാഫിക്, കവി ഉദ്ദേശിച്ചത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വിജയ്യുടെ ഭൈരവ, വിജയ് സേതുപതിയുടെ റെക്ക എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും ശ്രദ്ധേയയായി. റെക്കയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഭൈരവയിൽ കീർത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരി വേഷമായിരുന്നു. ഇടവേളയ്ക്കുശേഷം സിജ നായിക വേഷം അവതരിപ്പിച്ച ചിത്രമായിരുന്നു റോയ്. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി ടീന എന്ന കഥാപാത്രമായി നിറഞ്ഞു നിന്നിരുന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ സ്ട്രീം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. മിലി, ട്രാഫിക് എന്നീ ചിത്രങ്ങളിൽ രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നല്ല ചിത്രകാരി കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |