കൊച്ചി: മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ ഇന്ത്യയ്ക്കാർക്ക് അനുമതി. ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 30 ദിവസം തങ്ങാൻ അനുമതി നൽകുമെന്ന് മലേഷ്യയുടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞതായി ബ്ളൂംബെർഗ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ളവർക്ക് സെക്യൂരിറ്റി സ്ക്രീനിംഗ് മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നുള്ള സഞ്ചാരികൾക്കും ഈ സൗകര്യം ലഭ്യമാകും. വിനോദ സഞ്ചാര മേഖലയിൽ മികച്ച വളർച്ച നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |