SignIn
Kerala Kaumudi Online
Saturday, 27 July 2024 1.26 PM IST

സുരേഷ് ഗോപി എന്നേ മന്ത്രിയാകേണ്ടതാണ്, ഒതുക്കുന്നത് ആരൊക്കെയെന്ന് വെളിപ്പെടുത്തി കൊല്ലം തുളസി

suresh-gopi-kollam-thulas

കേരളത്തിൽ സുരേഷ് ഗോപിയെ ഒതുക്കാൻ നല്ല രീതിയിൽ ശ്രമം നടക്കുന്നുണ്ടെന്ന് നടൻ കൊല്ലം തുളസി. ബിജെപി കേന്ദ്ര നേതൃത്വത്തിൽ സ്വാധീനമുള്ളതുകൊണ്ടാണ് പലർക്കും അദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയാത്തതെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കാൻ സാദ്ധ്യതയുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം തുളസിയുടെ വാക്കുകൾ-

''സുരേഷ് ഗോപി ജയിച്ച് മന്ത്രിയാവുകയാണെങ്കിൽ കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. ചില അഭിപ്രായങ്ങളൊക്കെ എടുത്തുചാടി പറയാറുണ്ടെങ്കിലും ശുദ്ധമനസാണ് സുരേഷ് ഗോപിയുടേത്. കേരളത്തിലെ ഇപ്പോഴത്തെ ബിജെപിയും അതിന്റെ പ്രസിഡന്റുമൊന്നും ഒട്ടും ശരിയല്ല. ജാതിയും ഗ്രൂപ്പും മാത്രമാണവർ. ഒരു എംഎൽഎ ഉണ്ടായിരുന്നത് അതും പോയി. ഇനി ക്ളച്ച് പിടിക്കാൻ പോകുന്നില്ല. സുരേഷ് ഗോപി ബിജെപിയിൽ സജീവമാകേണ്ടസമയം കഴിഞ്ഞു. ആ സുരേഷ് ഗോപിയെ അർഹമായ സ്ഥാനം കൊടുത്ത് സംഘടനയിൽ കൊണ്ടുവരാൻ ഇപ്പോഴുള്ള മന്ത്രിയോ ആരുമോ താൽപര്യപ്പെടുന്നില്ല. സുരേഷ് ഗോപി എം.പിയായത് മുകളിലത്തെ പിടിയാണ്. സുരേഷ് ഗോപിയെ ഒതുക്കാനുള്ള ശ്രമം കേരളത്തിൽ നടക്കുന്നുണ്ട്. തൃശ്ശൂരിൽ ഇപ്പോഴത്തെ സാഹചര്യം വച്ച് അദ്ദേഹത്തിന് ജയസാദ്ധ്യതയുമുണ്ട്. ഞാൻ അദ്ദേഹത്തിന് വേണ്ടി ഇലക്ഷൻ പ്രചരണത്തിന് പോകും''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM THULASI, SURESHGOPI, ELECTION, BJP KERALA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.