ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ഡെവിൾസ് സൈക്കോളജി എന്ന ടാഗ് ലൈനോടെ പൊലീസ് വേഷത്തിലുള്ള ഷൈനിനെ പോസ്റ്ററിൽ കാണാം. സിറ്റി ടാർഗറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് നിർമ്മാണം. ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. ദിവ്യ പിള്ള, ആത്മീയ രാജൻ, പാർവതി ബാബു എന്നിവരാണ് നായികമാർ. സംവിധായകൻ ലാൽ ജോസ്, അമീർ നിയാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ. എ. ഷഫീർ ഈണം പകരുന്നു. ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. ഛായാഗ്രഹണം ശേഖർ. വി. ജോസഫ്. എഡിറ്റിംഗ് അയൂബ് ഖാൻ, പി.ആർ.ഒ പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |