പ്രശസ്ത തമിഴ് സംവിധായകനായ ലോകേഷ് കനകരാജ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്. ജി സ്ക്വാഡ് എന്നാണ് നിർമ്മാണ സംരഭത്തിന്റെ പേര്. ആദ്യ നിർമ്മാണ സംരഭത്തേക്കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. രജനികാന്തിനെ നായകനാക്കി സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന തലൈവർ 171 ആണ് ലോകേഷിന്റെ പുതിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |