SignIn
Kerala Kaumudi Online
Saturday, 27 July 2024 9.32 AM IST

ആടുജീവിതം റിലീസ് തീയതി എത്തി; എ ആർ റഹ്മാന്റെ മാസ്‌മരിക സംഗീതത്തിൽ പുതിയ വീഡിയോ പുറത്ത്

aadujeevitham

പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന പൃഥ്വിരാജ്- ബ്ളസി ചിത്രം ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീയതി പൃഥിരാജ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. 'അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത. അവിശ്വസനീയമായ ഒരു യഥാർത്ഥ കഥ. അസാധാരണമായ കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കൂ' എന്ന അടിക്കുറിപ്പോടെയാണ് പൃഥിരാജ് റിലീസ് വീഡിയോ പങ്കുവച്ചത്.

കഴിഞ്ഞ ഏപ്രിലിൽ ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ചോർന്നിരുന്നു. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് ചോർന്നത്. തുടർന്ന് പൃഥ്വിരാജ് തന്നെ തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്തുവിടുകയും ചെയ്‍തിരുന്നു.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 160ന് മുകളിൽ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു വേണ്ടി വന്നത്.

കൊവിഡിലും ചിത്രീകരണം നടന്ന ലോകത്തിലെ ഏക സിനിമ എന്ന പ്രത്യേകതയുമുണ്ട്. അമല പോൾ ആണ് നായിക. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

എ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദരൂപകല്‍പ്പനയും ചെയ്തിരിക്കുന്നു. കെ.എസ്. സുനിൽ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. പ്രശാന്ത് മാധവ് ആണ് കലാ സംവിധാനം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസ് ആണ് വിതരണം ചെയ്യുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AADUJEEVITHAM, RELEASE DATE, OUT, APRIL 10
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.