പത്തനംതിട്ട : ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പ ഭക്തൻമാർക്ക് സഹായങ്ങളുമായി പമ്പയിൽ പൊലീസ് കൺട്രോൾ റൂമിൽ 24 മണിക്കൂർ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു. ഫോൺ നമ്പർ : 14432. പമ്പയിലേക്ക് സർവീസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും 14432 ഹെൽപ്പ്‌ലൈൻ സ്റ്റിക്കർ പതിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ജില്ല പൊലീസ് മേധാവി വി.അജിത്ത് നിർവഹിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് എം.സി ചന്ദ്രശേഖരൻ അദ്ധ്യക്ഷതവഹിച്ചു. ഡി.ടി.ഒ തോമസ് മാത്യൂ, സബ് ഇൻസ്‌പെക്ടർ പി.ജെ.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |