കൊച്ചി: അനധികൃത വഴിയോരക്കച്ചടവടം അവസാനിപ്പിക്കാൻ കൊച്ചി കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷനായി. സാമൂഹ്യ പ്രവർത്തനങ്ങൾക്കായി എറണാകുളം യൂത്ത് വിംഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ക്രിസ്തുമസ്, ന്യൂയർ സമ്മാന കൂപ്പൺ പ്രകാശനവും അഡ്വ.എ.ജെ. റിയാസ് നിർവഹിച്ചു.
എഡ്വേഡ് ഫോസ്റ്റസ്, ജംഷീർ. വി, ടിജോ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |