ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചന ചർച്ചകൾക്ക് യെമനിൽ പോകാൻ മാതാവിന് അനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യക്കാർക്ക് യെമനിലേക്ക് യാത്രാനിരോധനമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ എം.പിമാരായ എളമരം കരീം, ജോൺ ബ്രിട്ടാസ് എന്നിവരെ അറിയിച്ചു.
നിമിഷപ്രിയയ്ക്ക് നിയമസഹായം അടക്കം സർക്കാർ ഒരുക്കിയിട്ടുണ്ട്. അവർക്കായി അഭിഭാഷകനെയും തയ്യാറാക്കി. കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |