അങ്കമാലി: നവകേരള സദസിന് ജനങ്ങൾ നൽകുന്ന വരവേല്പ് കേന്ദ്ര സർക്കാരിനും യു.ഡി.എഫിനുമെതിരായ പ്രതിഷേധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ആദ്യ നവകേരള സദസ് അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ എല്ലാ അഭിമാന പദ്ധതികൾക്കും അങ്കമാലിയിൽ അതിവേഗമുണ്ട്. 553 അതിദരിദ്ര കുടുബങ്ങളിൽ 258 പേരെ ഇതിനോടകം ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ലൈഫിൽ 1036 വീടുകൾ മണ്ഡലത്തിൽ പൂർത്തിയാക്കി. എം.എൽ.എ ഫണ്ടായി ചെലവഴിച്ച 65 കോടി രൂപയും സർക്കാർ അനുവദിച്ചതാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ചടങ്ങിൽ എല്ലാ മന്ത്രിമാരും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, പി. പ്രസാദ്, അദ്ധ്യക്ഷത വഹിച്ച മുൻ മന്ത്രി ജോസ് തെറ്റയിൽ എന്നിവരും പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ചു. നോഡൽ ഓഫീസർ സുനിൽ മാത്യു സ്വാഗതവും കെ.കെ. ഷിബു നന്ദിയും പറഞ്ഞു.
കേരളത്തിന്റെ വികസനത്തിൽ എൽ.ഡി.എഫ് സർക്കാരിന് രാഷ്ട്രീയമില്ലെന്നും അതിന് തെളിവാണ് നവകേരള സദസ് ബഹിഷ്കരിച്ച എം.എൽ.എയുടെ മണ്ഡലമായ ആലുവയിലും സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആലുവയിൽ നടന്ന നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വാഗതസംഘം ചെയർമാൻ വി. സലീം അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, വി. അബ്ദുൾ റഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ് സ്വാഗതവും പാറ്കകടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |