കൊല്ലം: സ്ഥിരം കുറ്റവാളിയായ ക്രിമിനൽ കേസ് പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലാക്കി. മങ്ങാട് ചാത്തിനാംകുളം നെടിയത്ത് കിഴക്കതിൽ കുമാരി മന്ദിരം വീട്ടിൽ നിന്ന് അഞ്ചാലുംമൂട് മുരുന്തൽ കുമാരി മന്ദിരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിനുവാണ് (44) തടവിലായത്.
2019 മുതൽ ഇതുവരെ വെസ്റ്റ് സ്‌റ്റേഷനിൽ നാല് കേസുകളിലും കരുനാഗപ്പള്ളി സ്‌റ്റേഷനിൽ ഒരുകേസിലും പ്രതിയാണ്.
ജില്ലാ പൊലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഈ വർഷം കാപ്പാ നിയമപ്രകാരം സിറ്റി പൊലീസ് കരുതൽ തടങ്കലിലേക്ക് അയക്കുന്ന 44-ാമത്തെ കുറ്റവാളിയാണ് ബിനു. ഇനിയും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |