പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും സൂപ്പർ താരം പ്രഭാസും ഒരുമിക്കുന്ന സലാർ ഡിസംബർ 22ന് തിയേറ്രറുകളിൽ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ആദ്യ ഭാഗമായ സലാർ പാർട്ട് 1 - സീസ് ഫയർ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
ശ്രുതി ഹാസൻ, ജഗപതി ബാബു, ടിനു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, ഗരുഡ റാം തുടങ്ങിയവരാണ് മറ്റു താരങ്ങൾ,സംഗീതം രവി ബസ്രറൂർ. കെജിഎഫ്, കെജിഫ് 2 ,കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ ആണ് നിർമ്മാണം. 5 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |