കൊച്ചി: കാലത്തിനനുസരിച്ച് സിനിമയിലെ കഥയും കഥാപാത്രങ്ങളും ചിത്രീകരണ രീതിയും മാറിയെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. പ്രേക്ഷകരുടെ അഭിരുചിയ്ക്ക് അനുസരണമായി സിനിമയെ ചിത്രീകരിക്കാൻ താൻ ശ്രമിക്കുന്നുണ്ട്. ഏറ്റവും വലിയ സംവിധായകർ പ്രേഷകരാണെന്ന് സിബി മലയിൽ പറഞ്ഞു. കൊച്ചി അന്താരാഷ്ട പുസ്തകോത്സവ വേദിയിൽ നടന്ന സംവിധായകരുടെ ലോകം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചത് അപലപനീയമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. ചടങ്ങിൽ എ.കെ. സാജൻ എന്നിവർ സംസാരിച്ചു.
രാവിലെ 10 ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന നോവൽ സാഹിത്യത്തെ കുറിച്ചുള്ള സിപോസിയം പ്രൊഫ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10ന് ഇന്നത്തെ മലയാള കവിത എന്ന വിഷയത്തിൽ സിപോസിയം നടക്കും. വൈകിട്ട് നാലിന് പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ജന്മശതാബ്ദി ആഘോഷവും ഗുരു നിത്യചൈതന്യ യതിയുടെ 100 ജന്മദിനവും ആഘോഷിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |