കൊല്ലം: സമീപവാസിയും അന്യ സംസ്ഥാനക്കാരിയുമായ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ചവറ തോടിനു വടക്ക് മുറിയിൽ നാസർ മൻസിലിൽ ഹാഷിമിനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി മിനിമോൾ ഫാത്തിമ വെറുതെ വിട്ടു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2022 മേയിലായിരുന്നു സംഭവം. പ്രോസിക്യൂഷൻ ഭാഗത്തു നിന്നു 14 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. അഭിഭാഷകരായ അഡ്വ. വിഭു ആർ.നായർ, കെ. ബീന എന്നിവർ പ്രതിക്കുവേണ്ടി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |