നിലമ്പൂർ: കേരള സംസ്ഥാന സഹകരണ ബാങ്കിന്റേയും നോർക്ക റൂട്ട്സിന്റേയും സംയുക്താഭിമുഖ്യത്തിൽ പ്രവാസി സംരംഭകർക്കായുള്ള വായ്പാ നിർണ്ണയ ക്യാമ്പ് നിലമ്പൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കേരളാ ബാങ്ക് ഡയറക്ടർ പി.അബ്ദുൽ ഹമീദ് എം.എൽ.എ.ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സെന്റർ മാനേജർ സി.രവീന്ദ്രൻ അദ്ധ്യക്ഷനായ പരിപാടിയിൽ നോർക്ക പദ്ധതികളെക്കുറിച്ച് നോർക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജർ ജെൻസി ജോസിയും കേരളാ ബാങ്ക് വായ്പാ പദ്ധതികളെക്കുറിച്ച് ബാങ്കിന്റെ കൃഷി ഓഫീസർ ടി.രാജ്കുമാറും വിശദീകരിച്ചു. കേരളാ ബാങ്ക് സ്‌പെഷ്യൽ ഓഫീസർ പി.ബാലഗോപാൽ പരിപാടിക്ക് ആശംസകളർപ്പിച്ചു.
നിലമ്പൂർ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുന്നുറോളം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു. സംരംഭകർക്ക് വായ്പ അനുവദിച്ചുകൊണ്ടുള്ള അനുവാദപത്രം പരിപാടിയിൽ വിതരണം ചെയ്തു. നിലമ്പൂർ ഏരിയാ മാനേജർ ടി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ മാനേജർ പി. മുഹമ്മദ് ഷാഫി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |