കാഞ്ഞങ്ങാട്: സപ്ലൈകോയെ രക്ഷിക്കൂ... തൊഴിലാളികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി
സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് പട്ടിണി മാർച്ച് നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാർഗ്ഗവി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എ. ദാമോദരൻ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെകട്ടറി രമേശൻ കാര്യംകോട് സ്വാഗതവും ഗീത ബങ്കളം നന്ദിയും പറഞ്ഞു. നോർത്ത് കോട്ടച്ചേരിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എം. കമിനി, പ്രീത ഉണ്ണിത്താൻ, സി.കെ നാരായണൻ, കെ. ഷിഹാബുദ്ദീൻ, പി. ബിന്ദു, ജിതിൻ കരുണൻ, കെ. ശിവശങ്കരൻ, കെ. പ്രമീത, ലക്ഷ്മി ചെർക്കള, ബിന്ദു കുറ്റിക്കോൽ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |