കുട്ടനാട് : സിബിൽ സ്കോറിന്റെ പേരിൽ കുട്ടനാട്ടിലെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാർ കുത്തകകളുടെ 14 ലക്ഷം കോടി വായ്പ എഴുതി തള്ളിയതായി കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. കർഷകമഹാസംഗമത്തിന്റെ മുന്നോടിയായുള്ള സമരസന്ദേശ ജാഥ തട്ടാശ്ശേരിയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ആർ.സുരേഷ്, സി.എ.അരുൺകുമാർ, കെ.എസ്.രവി, ടി.ഡി.സുശീലൻ, കെ.ജി.സന്തോഷ്, ജി.ഹരികുമാർ, ബി.ലാലി, കെ.കമലാദേവി, സാറാമ്മ തങ്കപ്പൻ, കെ വി ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |