ആലപ്പുഴ: മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ്, ക്രിസ്മസ് ആഘോഷങ്ങൾക്കായി, ജനത്തിരക്കുംവാഹനത്തിരക്കും വർദ്ധിക്കുന്നതു മൂലം റോഡ് മുറിച്ചു കടക്കാൻ പോലും പറ്റാത്ത സാഹചര്യമായതിനാൽ തോണ്ടൻ കുളങ്ങര ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന് സംവിധാനം ഏർപ്പെടുത്തണമെന്ന് വർണ്ണം പുരുഷ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് രമേശൻ ചെമ്മാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് മാത്യു, ഗോപാലകൃഷ്ണൻ എമ്പ്രാൻ, സെബാസ്റ്റ്യൻ, ആലപ്പി സുരേഷ്, ദിനേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |