കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും അമൃത വിശ്വ വിദ്യാപീഠവും ചേർന്ന് സ്വാശ്രയ സംഘങ്ങളുടെ ഉന്നമനത്തിനായി നടത്തിയ അമൃത സങ്കൽപ് പദ്ധതിയിലൂടെ പരിശീലനം നേടിയവർ ചേർന്ന് തയ്യൽ യൂണിറ്റ് ആരംഭിച്ചു. കാട്ടിൽകടവ് ആലോചനമുക്കിൽ ആരംഭിച്ച ശിവശക്തി തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി നിസാം, അമൃത വിശ്വവിദ്യാപീഠത്തിലെ അമ്മച്ചി ലാബ്‌സ് ഡയറക്ടർ ഡോ.ഭവാനി റാവു, ബ്രഹ്‌മചാരിണി കാരുണ്യാമൃത ചൈതന്യ, ഡോ.ശ്രീവിദ്യ ശേഷാദ്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ അംഗീകാരമുളള ടെയ്‌ലറിംഗ് കോഴ്‌സ് പരിശീലനം പൂർത്തിയാക്കിയ 15 വനിതകളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. വ്യവസായിക വകുപ്പിന്റെയും യൂണിയൻ ബാങ്കിന്റെയും സഹായത്തോടെയാണ് ഇതിനുള്ള വായ്പ ലഭ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |