ചാത്തന്നൂർ: ശബരിമല വിമാനത്താവളത്തിന് 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് റവന്യു വകുപ്പ് അംഗീകാരം നൽകിയതായി മന്ത്രി കെ.രാജൻ. ചാത്തന്നൂർ മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി ചാത്തന്നൂർ സ്പിന്നിംഗ് മിന്നിലെ നവകേരള സദസ് വേദിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സിക്സ് വൺ നോട്ടിഫിക്കേഷനും ഫോർ വൺ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് വിദഗ്ദ്ധസമിതിക്ക് ലഭിച്ചു. ഇവ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാലിന്റെ അദ്ധ്യക്ഷതയിലായിരുന്നു സദസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |