കടയ്ക്കൽ: അടുത്ത പട്ടയമേളയിൽ കുമ്മിൾ പഞ്ചായത്തിൽ 46 പേർക്കുകൂടി മിച്ചഭൂമി പട്ടയം നൽകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. നവകേരള സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് പേർക്കാണ് കഴിഞ്ഞ പട്ടയമേളയിൽ പട്ടയം നൽകിയിരുന്നത്. 14 പേർക്ക് നികുതി അടയ്ക്കാനുള്ള പ്രശ്നം ഉണ്ടായിരുന്നത് പരിഹരിച്ചു. ഭൂമി കൈവശമുള്ള 30 പേരുടെ പട്ടയങ്ങളും അപേക്ഷകളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യും. ചടയമംഗലം വില്ലേജിലെ വലിയപാറ ചരുവിലെ കൈവശക്കാർക്കും ഇട്ടിവ വില്ലേജിൽ വനഭൂമിയോട് ചേർന്നുകിടക്കുന്ന വട്ടപ്പാറ കോളനിയിലെ ഏഴ് കുടുംബങ്ങൾക്കും പട്ടയം നൽകും. എല്ലാവർക്കും ഭൂമിയെന്ന സ്വപ്ന സഫലീകരണത്തിലേക്കാണ് കേരളം പോകുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |