ചങ്ങനാശേരി:എസ്.ഡി.പി.ഐ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റ അനുസ്മരണം നടന്നു. ബി.ജെ.പി ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങണയിലായിരുന്നു പരിപാടി. അനുസ്മരണ യോഗം ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.ജി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് കുന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ വാകത്താനം അനുസ്മരണ പ്രഭാഷണം നടത്തി. പി.ഡി രവീന്ദ്രൻ, വി.വി വിനയകുമാർ, ബി.ആർ മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, കെ.ജെ കൊച്ചുമോൻ, ജോഷി മാത്യു, കിരൺകുമാർ, പി.ആർ മനോജ്, ജി. അശോക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |