കൊല്ലം: ഓൺലൈൻ ഡെലിവറി രംഗത്ത് പണിയെടുക്കുന്ന ഗിഗ്ഗ് വർക്കർമാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് ആൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഭവനിൽ ചേർന്ന കൺവെൻഷൻ ഓൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സജി ഉദ്ഘാടനം ചെയ്തു. അൻസാർ മുഹമ്മദ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ജി. ആനന്ദൻ, ഷോപ്പ്സ് യൂണിയൻ ഭാരവാഹികളായ ജെ. ഷാജി,സുധീർ ലാൽ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ സ്വാഗതവും ഷേർഖാൻ നന്ദിയും പറഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി, ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികളിൽ പണിയെടുക്കുന്ന തൊഴിലാളികൾ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: അരുൺകൃഷ്ണ (പ്രസിഡന്റ്), നൗഷാദ് (വൈസ് പ്രസിഡന്റ്), ഷേർഖാൻ (സെക്രട്ടറി), രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), അൻസാർ മുഹമ്മദ് ( ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |