കൊച്ചി: കൊപ്രയുടെ താങ്ങുവില കേന്ദ്രസസർക്കാർ വർദ്ധിപ്പിച്ച ദിവസം സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും കർഷകർക്കുള്ള സൗജന്യ വൈദ്യുതി നിറുത്തിയത് കർഷകർക്ക് തിരിച്ചടിയാണെന്ന് കേരകർഷക സംഘം എറണാകുളം ജില്ലാ കമ്മറ്റി
യോഗം അഭിപ്രായപ്പെട്ടു.
വർദ്ധിപ്പിച്ച കൊപ്ര താങ്ങുവില അടുത്ത സീസൺ മുതൽ ലഭ്യമാകാൻ സർക്കാർ നടപടി സ്വീകരിക്കണം. പൈനാപ്പിൾ ഉൾപ്പെടെ തെങ്ങിൻ തോട്ടങ്ങളിൽ നടത്താവുന്ന ഇടവിള കൃഷികൾക്കും മൂല്യവർദ്ധിത വ്യവസായങ്ങൾക്കും വൈദ്യുതി സൗജന്യം പുന:സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡേവിഡ് പറമ്പിത്തറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ് പുളിക്കൻ, റോയ് ബി. തച്ചേരി, പി. പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |