പാലോട്: പെരിങ്ങമ്മല സ്വദേശിയും ഗൾഫുകാരനുമായ അരയകുന്ന് റോഡരികത്തു വീട്ടിൽ ഷൈജുവിന്റെ ഭാര്യയെ സ്ഥിരമായി ഫോൺ വഴി മെസേജ് അയച്ചും വിളിച്ചും ശല്യം ചെയ്ത ആളിന് ഷൈജു നൽകിയ ക്വട്ടേഷൻ പ്രകാരം ക്രൂര മർദ്ദനം. ഇലഞ്ചിയം ഞാറനീലി കുന്നുംപുറത്ത് വീട്ടിൽ ശുഹൈബ് എന്ന് വിളിക്കുന്ന സുബാഷാണ് മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്നത്.
മത്സ്യ കച്ചവടക്കാരനായ സുബാഷിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് വിവരം അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് ഷൈജുവിനോട് പറഞ്ഞത്. ഇതേ തുടർന്ന് ഷൈജു സുഹൃത്തുക്കളായ ഇലഞ്ചിയം ആറ്റുകണ്ണൻ കുഴി ചതുപ്പിൽ വീട്ടിൽ സഹോദരങ്ങളായ റോയി (39), റോണി (37), അരയകുന്ന് കന്യാരുകുഴി വടക്കേവീട്ടിൽ സുമേഷ് (33) എന്നിവർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു.
സുബാഷിനെ മർദ്ദിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഷൈജുവിനെയും മറ്റു പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും സാഹസികമായാണ് പാലോട് പൊലീസ് പിടികൂടിയത്. പാലോട് സി.ഐ പി.ഷാജിമോൻ, എസ്.ഐ.റഹിം, ജോയി വി.എസ്.രാജൻ, സി.പി.ഒ സുജിത്ത് എന്നിൽ ചേർന്ന് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |