തിരുവനന്തപുരം: കേരള സർവകലാശാല ഒക്ടോബർ 21 ന് നടത്തിയ പിഎച്ച്.ഡി എൻട്രൻസ് പരീക്ഷാഫലം www.research.keralauniversity.ac.inൽ.
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്സി നഴ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സരിഗമ ആർ.നായർ (പൊളിറ്റിക്കൽ സയൻസ്), രമ്യ രാജൻ ആർ., അനഘ എം.ജി. (മലയാളം), നിതിൻ തോമസ്, രാമസ്വാമി എൻ., ശ്രീജ ആർ. (ഇക്കണോമിക്സ്), ഷൈനി കെ.എസ്., ആൻ മേരി അലക്സാണ്ടർ, ആതിര ജി.ജെ., ആർച്ച എസ്. നായർ, നസീറ ബീവി എൻ. (കൊമേഴ്സ്), രഞ്ജിത്ത് ആർ. (കമ്മ്യൂണിക്കേഷൻ & ജേണലിസം), അനു ലക്ഷ്മി യു.ജി. (ഇംഗ്ലീഷ്), ജിഷ ജോർജ്ജ്, ശ്രീലക്ഷ്മി പി.ബി., രശ്മി ഇ.വി. (കെമിസ്ട്രി), ഗായത്രി സുന്ദർ (ബയോടെക്നോളജി), സിന്ധു ആർ.എസ്. (സർജറി), ലക്ഷ്മി എസ്., സംഗീത എസ്., വിഷ്ണു ബി., സോജ എസ്., ജിഷ ഡാനിയേൽ (ബോട്ടണി), ഷെറീന പി.എച്ച്. (ലിംഗ്വിസ്റ്റിക്സ്), രമി എസ്.എൽ.(ഫാർമസ്യൂട്ടിക്കൽ സയൻസസ്), അനുജ കൃഷ്ണ കെ.എസ്., പ്രദീപ് ആർ.വി. (എജ്യൂക്കേഷൻ), വിന്ധ്യ പി.എസ്. (ഫിസിക്സ്), അനുല സൂസൻ വർഗ്ഗീസ് (എൻവയൺമെന്റൽ സയൻസസ്), ലതി എൻ.ടി. (ഫിസിക്കൽ എജ്യൂക്കേഷൻ), ആര്യ കെ.ആർ. (കമ്പ്യൂട്ടേഷണൽ ബയോളജി & ബയോ ഇൻഫോർമാറ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
കാലിക്കറ്റ് സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എൽ എൽ.എം ടീച്ചിംഗ് പ്രാക്ടിക്കൽ പരീക്ഷ ജനുവരി 16ന് കോഴിക്കോട് ഗവ.ലാ കോളേജിലും 17ന് കോഴിക്കോട് ഗവ.ലാ കോളേജ്, മർക്കസ് ലാ കോളേജ് എന്നിവിടങ്ങളിലും 19ന് തൃശ്ശൂർ ഗവ.ലാ കോളേജിലും നടക്കും.
എം.ജി യൂണി വാർത്തകൾ
പരീക്ഷകൾക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ ബി.പി.ഇ.എസ്(പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം - 2021 അഡ്മിഷൻ റഗുലർ, 2016 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് എട്ടു വരെയും പിഴയോടു കൂടി ഒൻപതിനും സൂപ്പർ ഫൈനോടു കൂടി ജനുവരി പത്തിനും അപേക്ഷ നൽകാം.
ഒന്നാം സെമസ്റ്റർ എം.ബി.എ(2023 അഡ്മിഷൻ റഗുലർ, 2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ആറു വരെയും
പിഴയോടു കൂടി എട്ടു വരെയും സൂപ്പർ ഫൈനോടു കൂടി ജനുവരി ഒൻപതിനും അപേക്ഷിക്കാം.
ടെക്നിക്കൽ അസിസ്റ്റൻറ്; കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ സ്വയം മൾട്ടിമീഡിയ ലാബിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ/ബി/റ്റി (ഈഴവ/ബില്ലവ/തിയ്യ) വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ബിരുദാനന്തര ബിരുദവും അഡോബ് ക്രിയേറ്റീവ് ക്ലൗഡ് സോഫ്റ്റ് വെയറിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 30000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്(പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും).
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, നോൺ ക്രീമിലെയർ, അധികയോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 12നകം ada5@mgu.ac.in ലോ രജിസ്ടാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686560 വിലാസത്തിൽ തപാലിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |