വിൽപ്പന കാവനാട് കമ്പോളത്തിൽ
ചവറ: നിരോധന കാലയളവ് അവസാനിക്കും മുമ്പേ അഷ്ടമുടി കായലിൽ അനധികൃത കക്കാ വാരൽ. നീണ്ടകര പാലത്തിന് കിഴക്ക് മുക്കാട്, കാവനാട്, അരവിള, ദളവാപുരം എന്നിവിടങ്ങളിലാണ് മല്ലി കക്കാ വാരൽ പൊടിപൊടിക്കുന്നത്. ചിപ്പിയും ഞണ്ടും പിടിക്കുന്നുവെന്ന വ്യാജേനയാണ് കക്കാ വാരൽ.
ഡിസംബർ ഒന്നിന് ആരംഭിച്ച നിരോധനം മാർച്ച് ഒന്നിനാണ് അവസാനിക്കുക. എന്നാൽ ചില ലോബികൾ വിലക്ക് ലംഘിച്ച് വാരുന്ന കക്കാ കാവനാട് മാർക്കറ്റിലെത്തിച്ചാണ് ലേലം ചെയ്യുന്നത്. മീൻ ലേലം വിളിക്കുന്നതും ഇതേ ലോബിയാണ്. പലപ്പോഴും ഇഷ്ടക്കാർക്ക് ലേലം പിടിച്ചുകൊടുക്കുന്നത് സംഘർഷത്തിനും കാരണമാകുന്നുണ്ട്.
നിരോധനം ലംഘിച്ചാൽ പതിനായിരം രൂപയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. ആവർത്തിച്ചാൽ ഇരുപതിനായിരം രൂപയും ആറുമാസത്ത തടവും ലഭിക്കാം. എസ്.പ്രിൻസ്, ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |