കൊച്ചി: മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ റെഡീമബിൾ കടപ്പത്രങ്ങൾക്ക് (എൻ.സി.ഡി) മികച്ച നിക്ഷേപ താത്പര്യം ലഭിച്ചു. ഇഷ്യു ഡിസംബർ നാലിന് ആരംഭിച്ച് 15 ന് അവസാനിച്ചു.
കടപ്പത്ര നിക്ഷേപങ്ങളിലൂടെ നൂറുകോടി രൂപയ്ക്ക് മുകളിൽ സമാഹരിച്ചതായി കമ്പനി വക്താക്കൾ അറിയിച്ചു. ഈ തുക സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ശാഖകളുടെ വിപുലീകരണത്തിനും ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |