ആലപ്പുഴ : കുട്ടനാട് പാക്കേജിന്റെ ഭാഗമായി പുറംബണ്ടുകൾ നിർമ്മിക്കുന്നതിന് നൂറുകോടി രൂപയുടെ ഭരണാനുമതി നൽകിയതിൽ രാഷ്ട്രീയം കാണുന്നവർ കർഷകവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.
കേരള കോൺഗ്രസ് (എം) ആലപ്പുഴ മേഖലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ജന്നിംഗ്സ് ജേക്കബ്, അഡ്വ. പ്രദീപ് കൂട്ടാല,
ടി. കുര്യൻ, എം. എസ്. നൗഷാദ് അലി, ഷീൻ സോളമൻ, നസീർ സലാം, എസ്. വാസുദേവൻ നായർ, എ. എ. ജലീൽ,നിസാം വലിയകുളം, സാദത്ത് റസാക്ക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |