പത്തനംതിട്ട : തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എ.ഷിബു പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകൾ തെളിയിക്കുന്ന ജോലികൾ ജനുവരി 10 നകം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആംബുലൻസോടുകൂടിയ പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് സജ്ജമാക്കും. ഘോഷയാത്രയോടൊപ്പം എലിഫന്റ് സ്‌ക്വഡിനെ വനംവകുപ്പ് നിയോഗിക്കും. ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ സത്രങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടർ ടി.ജി.ഗോപകുമാർ, അടൂർ ആർ.ഡി.ഒ എ.തുളസീധരൻ പിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ.അനിതാകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത് :
13ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന്
ഘോഷയാത്രയ്ക്കൊപ്പം
വനിതാപൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള പ്രത്യേക പൊലീസ് ടീമിനെ നിയോഗിക്കും. അകമ്പടിയായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉൾപ്പടെയുള്ള ടീമിനെ സജ്ജമാക്കും. പന്തളം ഭാഗത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഘോഷയാത്ര കടന്നുപോകുന്ന പാതകളിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കും.
തിരുവാഭരണ ഘോഷയാത്രാ പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കും.
വി.അജിത്ത്,
ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |