ചങ്ങനാശേരി: ആയുർവേദമുൾപ്പടെയുള്ള ഭാരതീയ ചികിൽസാ രീതികൾ പ്രോൽസാഹിപ്പിക്കപ്പെടണമെന്നും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. മുസ്ലിം സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളെജ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജമാലുദ്ദീൻ വാഴത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ്മൈക്കിൾ എം.എൽ.എ, സംസ്ഥാന സെക്രട്ടറി എൻ.ഹബീബ്, ഡോ.അർഷദ് ബാഖവി, ജില്ലാ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ, ഡോ.ജയൻ ദാമോദരൻ, ഡോ.ഷാഹിനമോൾ, ഡോ.എ നഫീസത്തു ബീവി, പി.എ സാദിക്, ഷൈജു ഹസ്സൻ, കെ.എം രാജ, എ.നവാസ്, കെ.അബ്ദുൽ സലാം ഹാജി, പി.എ സാലി, അബ്ദുൽ ഷുക്കൂർ, കെ.ഷാജി, ഇ.എ റഷീദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |