കൊച്ചി: ശങ്കരാചാര്യരുടെ ജീവിതം, സന്ദേശം, കൃതികൾ എന്നിവ ഉൾക്കൊള്ളുന്ന മെഗാനൃത്തപരിപാടി 24 വർഷങ്ങൾക്ക് ശേഷം ഇന്ന് കൊച്ചിയിൽ വീണ്ടും അരങ്ങിലെത്തും. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു വേദി മുന്നിലാണ് വൈകിട്ട് 6.30 മുതൽ 8.30 വരെ ശങ്കരം, ലോകശങ്കരം നൃത്തപരിപാടി അരങ്ങേറുക.
ഇരുപത് നർത്തകിമാരും 10 പിന്നണി കലാകാരന്മാരും അണിനിരക്കും. രചന, സംവിധാനം, ഡോ. സി.പി. ഉണ്ണിക്കൃഷ്ണൻ, ആശയം, നിർമ്മാണം, ഏകോപനം, പ്രൊഫ. പി. വി. പീതാം ബരൻ, നൃത്തഏകോപനം, ദൂരദർശൻ, ഐ.സി.സി.ആർ. കലാകാരി സുധാപീതാംബരൻ, സംഗീതം, തൃശൂർ ഗോപി, വായ്പ്പാട്ട് എച്ച്. ശ്രീകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |