കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി കനത്ത വില്പന സമ്മർദ്ദം നേരിട്ടു. അമേരിക്കയിൽ പലിശ കുറയാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന വാർത്തകളും ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തുന്നതുമാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഇന്നലെ ബോംബെ ഓഹരി സൂചിക 314 പോയിന്റ് നഷ്ടവുമായി 71,186.86 ൽ അവസാനിച്ചു. ദേശീയ സൂചിക 110 പോയിന്റ് ഇടിഞ്ഞ് 21,462.25 ൽ എത്തി. അമേരിക്കയിലെ കടപ്പത്രങ്ങളുടെ മൂല്യം ഉയരുന്നതിനാൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പണം പിൻവലിക്കുകയാണ്. ഐ.ടി മേഖലയിലെ ഓഹരികളും ഇന്നലെ തകർച്ച നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |