റാന്നി : അങ്ങാടി - റാന്നി കരകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ആനന്ദമായി നീളുന്നു. റാന്നി വലിയ പാലത്തിന് സമാന്തരമായാണ് പുതിയ ആർച്ച് പാലം പണിയുന്നത്. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന വീഴ്ചയാണ് തടസമായത്. അപ്രോച്ച് റോഡ് നിർമാണത്തിനായി 6.49 ഹെക്ടർ സ്‌ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ വസ്തു ഉടമകൾക്ക് പണം ലഭിച്ചില്ല. റാന്നി പഞ്ചായത്തിൽ രാമപുരം ക്ഷേത്രപ്പടി മുതൽ ബ്ലോക്കുപടി വരെ 132 വസ്തു ഉടമകളിൽ 51 പേരുടെ നിലവും 81 പേരുടെ പുരയിടവുമാണ് ഏറ്റെടുക്കേണ്ടത്. നിലം ഏറ്റെടുക്കുന്നതിൽ സാങ്കേതിക പ്രശ്നമുള്ളതിനാൽ കൃഷി വകുപ്പിന്റെ അനുമതി വേണം. അനുമതി വൈകുന്നതാണ് തടസമാകുന്നത്. കരാറുകാരനും പണി ഉപേക്ഷിച്ച മട്ടാണ്.
പാലത്തിന്റെ നീളം : 369 മീറ്റർ , വീതി : 11.05 മീറ്റർ
പദ്ധതിച്ചെലവ് : 26 കോടി, നിർമ്മാണം നിലച്ചിട്ട് രണ്ട് വർഷം
പാലംപണി പൂർത്തിയായാൽ ടൗൺ കേന്ദ്രികരിച്ചു സംസ്ഥാന പാതയിലും വൻ തോതിൽ വാഹന തിരക്ക് കുറയും. റാന്നി, മാമുക്ക്, ഇട്ടിയപ്പാറ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |