കൊല്ലം: ഭാര്യയും ഭർത്താവും മകനൊടൊപ്പം സ്കൂട്ടറിലെത്തി ബൊഗൈൻ വില്ല ചെടിച്ചട്ടിയോടെ മോഷ്ടിച്ച് കടന്നു. മുണ്ടയ്യ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം എസ്.ബി.ഐ മുൻ ചീഫ് മാനേജർ എച്ച്. നഹാസിന്റെ കടയ്ക്കാട്ട് വീട്ടിൽ നിന്നാണ് ചെടി മോഷ്ടിച്ചത്.
16ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇലക്ട്രിക് സ്കൂട്ടറിലെത്തിയ ദമ്പതികൾ മതിലിന് മുകളിൽ ഇരുന്ന ചെടിച്ചട്ടി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. നഹാസ് ആറ് വർഷമായി വളർത്തിയെടുത്തതാണ് ബൊഗൈൻവില്ല. സസ്യസ്നേഹിയായ നഹാസിന്റെ വീട്ടുമുറ്റത്തും മതിൽക്കെട്ടിന് മുകളിലും നിറയെ ചെടികളാണ്. മതിലിന് മുകളിൽ നിന്നു ചെടികൾ മോഷ്ടിക്കുന്നത് പതിവായതോടെയാണ് നഹാസ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. മക്കളെപ്പോലെ പരിപാലിച്ച് വളർത്തിയ ചെടി തിരികെ നൽകണമെന്ന അപേക്ഷ മാത്രമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |