SignIn
Kerala Kaumudi Online
Sunday, 06 October 2024 4.33 PM IST

ശിവഗിരിയിൽ മഹാഗുരുപൂജയും ദിവസപൂജയും

Increase Font Size Decrease Font Size Print Page

ശിവഗിരി: ശിവഗിരി മഠത്തിലെ പ്രധാന വഴിപാടുകളിൽപ്പെട്ട മഹാഗുരുപൂജയും ദിവസപൂജയും ചതയപൂജയും തുടരുന്നു. നാളെ കൊച്ചി, പള്ളുരുത്തി പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പേരിൽ ദിവസപൂജ നടത്തുന്നതിന് ക്രമീകരണങ്ങളായി. ക്ഷേത്ര ഭാരവാഹികൾ നേരത്തെ പൂജ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തയിടെ കോട്ടയം പാലാ ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രവും തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനാരായണ ധർമ്മ പോഷിണി സഭയുടെ നേതൃത്വത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നും മഹാഗുരുപൂജ നടത്തി.

. ശ്രീനാരായണ ഗുരുദേവനാണ് ഇടപ്പാടി സുബ്രഹ്മണ്യ സ്വാമി പ്രതിഷ്ഠ നിർവ്വഹിച്ചത്. കോട്ടയം ജില്ലയിൽ ഗുരുദേവ പാദസ്പർശമേറ്റ പുണ്യകേന്ദ്രങ്ങളിലൊന്നാണിവിടം. എറണാകുളം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ശ്രീകുമാര മംഗലം ക്ഷേത്രവും പെരുമ്പടപ്പ് പള്ളുരുത്തി ക്ഷേത്രവും ഉൾപ്പെടുന്നു. ദിവസവും മഹാഗുരുപൂജയ്ക്കുള്ള അവസരം ശിവഗിരിയിലുണ്ട്. വ്യക്തികളുടേയും കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പേരിൽ പൂജ നടത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.