മാഡ്രിഡ് : പരിക്കുമൂലം ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറേണ്ടിവന്ന മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം റാഫേൽ നദാൽ അടുത്ത മാസം നടക്കുന്ന ഖത്തർ ഓപ്പണിലൂടെ തിരിച്ചെത്തും. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിനിടെയാണ് നദാലിന് ഇടുപ്പിന് പരിക്കേറ്റിരുന്നത്. ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. എന്നാൽ അതിന് മുന്നോടിയായി ബ്രിസ്ബേൻ ഓപ്പണിൽ കളിക്കാനിറങ്ങിയപ്പോൾ വീണ്ടും ഇടുപ്പിന് പരിക്കേൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |